കൂട്ടുകാരി
ഇന്റർനെറ്റിന്റെ അതിപ്രസരം ഇല്ലാത്ത കാലത്താണ് ഞാനൊക്കെ ജനിച്ചത്.ആതുകൊണ്ട തന്നെ പ്ലസ് ടു വരെ അതെന്താണ് എന്നുപോലും അറിഞ്ഞിരുന്നില്ല.സത്യം പറഞ്ഞാൽ ആതു നന്നായി എന്നോ നന്നായിരുന്നില്ലന്നോ പറയാൻ കഴിയില്ല. എന്ജിനീറിങ്നു പോയപ്പോളാണ് ജിമെയിലിൽ ആദ്യമായി ഒരു അകൗണ്ട് തുടങ്ങിയത് ആതാക്കിത്തന്നത് അമൃത ആയിരുന്നു. കോളേജിൽ എല്ലാത്തിനും മെയിൽ വേണം അതുകൊണ്ട് ആക്കി അത്ര മാത്രേ അന്ന് കരുതിയുള്ളൂ...മെയിൽ ആക്കി എന്നല്ലാതെ ആതിനെ പറ്റി കൂടുതൽ ഗവേഷണങ്ങൾ ഒന്നും നടത്തിയില്ല..അതിനുള്ള വഴിയും ഇല്ലായിരുന്നു, ഹോസ്റ്റൽ വൈഫൈ തരുന്നുണ്ടെങ്കിലും സ്മാർട് ഫോണൊന്നും ആരുടെ കയ്യിലും അന്നില്ലയിരുന്നു. ഒന്നോ രണ്ടോ പേർക്ക് ലാപ്ടോപ്പ് ഉണ്ടായിരുന്നു .. ആയിടക്കു ഓർക്കുട്ട് ടീനേജ് കാരുടെ ഇടയിൽ തരംഗമായിക്കൊണ്ടിരിക്കുകയായിരു ന്നു.ഞാനും ഒരിക്കൽ മാതൃഭൂമിയുടെ വരന്ത്യപതിപ്പിൽ ഇതിനെപ്പറ്റി വായിച്ചിരുന്നു. പക്ഷെ എന്താ ഇതു സംഭവം എന്നു അന്നു ചിന്തിച്ചിരുന്നു. ഞങ്ങളെ ഗ്യാങിൽ ആകെ ലാപ്ടോപ്പ് ഉള്ളത് ആമൃതാക്കയത് കൊണ്ട് അവൾ തന്നെ ആണ് ഓർകുട്ടിൽ ഒരു അകൗണ്ട് എനിക്കാക്കി തന്നത്. ചുരിക്കി പറഞ്ഞാൽ ഇന്റർനെറ്റെന്ന കൂട്ടുകാരിയെ ഞാൻ അടുത്തറിയുന്നത്അറിയുന്നത് അവളിൽ നിന്നാണ് .അന്ന് ഇതുപോലെ ഫോണിൽ നെറ്റ് എടുക്കുന്ന രീതി ഇല്ലായിരുന്നു.bsnl ലാൻഡ് ലൈൻ വഴി ഒക്കെയായാണ് നെറ്റ് അതികവും ഉപയോഗിച്ചു വന്നിരുന്നത്..എന്ജിനീറിങ് ഫസ്റ്റ് എയർ കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും അവസ്ഥ മാറി തുടങ്ങിയിരുന്നു ഒന്നോ രണ്ടോ ലാപ്ടോപ്പ് ഇണ്ടായിരുന്ന നമ്മുടെ ഹോസ്റ്റലിൽ പതിയെ പതിയെ എണ്ണം കൂടി. ഞങ്ങടെ റൂമിൽ ആദ്യം സ്ത്രൈണ പിന്നെ ഭവ്യ ഞാൻ അങ്ങനെ എല്ലാർടെ കയ്യിലും സ്വന്തയി ലാപ്ടോപ്പ് ആയി.അപ്പോഴേക്കും ഓർകുട്ടിന്റെ കാലം കഴിഞ്ഞു ഫേസ്ബുക് നമുക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഓർക്കുട്ട് എനികിക്ക് അത്ര ബോധിച്ചില്ലെങ്കിലും ഫേസ്ബുക്ക് നല്ലൊരു ചങ്ങാതി ആയിരുന്നു.ഹോസ്റ്റലിൽ ഫോൺ ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ട് ലാപ്ടോപ്പും വൈഫൈയും ആയിരുന്നു എല്ലാവരുടെയും പ്രധാന കൂട്ടുകാരികൾ.പരീക്ഷ അടുക്കുമ്പോൾ സംശയം തീർത്ത തരുന്ന, പ്രോജക്റ്റിന് വേണ്ടി എല്ലാം വിരൽത്തുമ്പിൽ കൊണ്ടെത്തിച്ചു തന്ന, ഇടവേളകളിൽ ബോറടിക്കാതെ കൂടെയിരിക്കുന്ന, ഒരു നല്ല കൂട്ടുകാരി ആയിരുന്നു ഇന്റർനെറ്റെന്ന വിജ്ഞാനി. കോളേജ് കഴിഞ്ഞു എല്ലാവരും പലവഴിക്ക് പോയപ്പോഴും എല്ലാരേം ഒന്നിപ്പിക്കാൻ ഇവൾ മാത്രമാണ് ഉണ്ടായത്. ഇവളെ കൈവിടാതെ കൂടെ നിർത്താൻ ജോലി കിട്ടി ഞാൻ ആദ്യം വാങ്ങിയത് ഒരു സ്മാർട്‌ഫോണയിരുന്നു. ഇന്റര്നെറ്റെന്ന ഈ കൂട്ടുകാരി ഇല്ലാത്ത ആൾക്കാർ ഇന്ന് ഉണ്ടോ ? സംശയമാണ്. ഇന്നിവിടെ ഷാർജയിൽ നിന്നു ഞാൻ ഇതെഴുതുമ്പോഴും ജന്മ നാട്ടിലുള്ള എല്ലാവേണ്ടപ്പെട്ടവരെയും ഒരു വിരൽത്തുമ്പിൽ കൊണ്ടെത്തിച്ചു തരുന്നതും ഇവൾ എന്ന കൂട്ടുകരിയല്ലേ.പരിചയപ്പെട്ട നാൾമുതൽ ഇങ്ങനെ കൂടെ നിൽക്കുന്ന ഇവൾ ഒരു കൂട്ടുകാരി ഇന്റര്നെറ്റെന്ന കൂട്ടുകാരി
Comments
Post a Comment