അമ്മയോട് കൂടുതൽ അടുപ്പമുള്ള അച്ഛന്റെ മകൾ
കുഞ്ഞുനാളിൽ നമ്മളോട് ആരേലും അഛനെ ആണോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ എനിക്ക് അമ്മയെ ആണ് അല്ലേൽ അച്ഛനെ ആണ് എന്ന് പറയാൻ മടിയുള്ളവരായിരുന്നു നമ്മളിൽ പലരും പകരം എനിക് അച്ഛനെയും അമ്മയെയും ഒരുപോലെ ഇഷ്ടാണു എന്ന് പറയാനായിരുന്നു നമുക്ക് ഉത്സാഹം...പിന്നെ പിന്നെ നമ്മളെ ആരാണോ കുറവ് വഴക്ക് പറയുന്നു എന്നതിന്റെ സർവേ എടുത്ത് പതിയെ ഒരുത്തരo കണ്ടെത്തും..അമ്മയായിരുന്നു എന്റെ കൂട്ടുകാരി എന്റെ കാര്യങ്ങൾ പറയാനും വഴക്കു ഇണ്ടക്കാനും ഒക്കെ ഉള്ള കൂട്ടുകാരി. ഒരു പക്ഷെ എന്റെ കാര്യങ്ങൾ എല്ലാം നടത്തി തരുന്നത് അച്ഛനാണെങ്കിൽകൂടി അച്ഛനോട് നേരിട്ട് പറയാൻ മടി ആയിരുന്നു.അച്ഛന്റെ കൂടെ ചിലവഴിക്കുന്നതിലും കൂടുതൽ നമ്മൾ എല്ലാവരും അമ്മയുടെ കൂടെ ആണ് ജീവിക്കുന്നത്. അമ്മയുടെ ഉദരത്തിൽ നിന്ന് തുടങ്ന്നതല്ലേ ആ ബന്ധം....എനിക്കെല്ലത്തിനും അമ്മവേണം അമ്മയില്ലാതെ ഞാനില്ല...പക്ഷെ ആരെയാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ ഒരു മടിയും ഇല്ലാതെ ഞാൻ പറയും ആഛനെ ആണെനിക്ക് ഇഷ്ടം എന്നു....അമ്മയോളം അച്ഛനോട് സംസാരിച്ചില്ലെങ്കിൽ കൂടി അടുപ്പം കാണിച്ചില്ലെങ്കിൽ കൂടി അഛനൊടുള്ള എന്റെ സ്നേഹം കുന്നോളം ആണ്.അച്ഛൻ പലപ്പോഴും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കനാണ് എന്നു തോന്നിയിട്ടുണ്ട് പക്ഷെ ഉള്ളിലെ കടലോളം ഉള്ള സ്നേഹം അറിയതിരുന്നെങ്കിൽ മകളെന്ന് വാക്കിനു ഞാൻ അർഹയല്ല...
അഛന്റെ മകൾ
Comments
Post a Comment