ഒരു വേർപാടിന്റെ കഥ



           

         

                    കല്യാണആലോചന വന്നു..ചെക്കൻ ഷാർജയിലാണ്...ഒരു പ്രവാസിയെ ആണ് marriage ചെയ്യാൻ പോണെന്ന്‌ ഓർത്തപ്പോൾ ആദ്യം കരുതിയത് നന്നായി കല്യാണം  കഴിഞ്ഞാലും സ്വന്തം വീട്ടിൽ  നിക്കലോ എന്നായിരുന്നു..engagemnt കഴിഞ്ഞ  6 മാസം പോയതറിഞ്ഞില്ല..അങ്ങനെ കല്യാണം കഴിഞ്ഞു....വളരെ സന്തോഷിച്ച  ദിവസങ്ങൾ ആയിരുന്നു ആ 40 ദിവസങ്ങൾ...ഒടുവിൽ  ലീവ് കഴിഞ്ഞ്  പോവാൻ ഒരുങ്ങുമ്പോളും ...ട്രോളിയിൽ ഡ്രെസ്സുകൾ അടുക്കി വെച്ചപ്പോഴും..എയർപൊട്ടിൽ നിന്നു ബൈ പറഞ്ഞപ്പോഴും ഞാൻ അറിയാതെ എന്റെ  ഉള്ളു പിടയിന്നുണ്ടായിരുന്നു... വീട്ടിൽ തിരിച്ചെത്തി ബെഡ്റൂമിൽ കയറുമ്പോൾ  നെഞ്ചോന്ന് പിടഞ്ഞു...ശരീരത്തിന്റെ പാതി ജീവൻ കൂടെ ഇല്ലാത്തത്  പോലെ  തോന്നി.. അതായിരുന്നു ഒരു പ്രവാസിയുടെ ഭാര്യ ആകേണ്ടിയിരുന്നില്ല ചിന്തിപ്പിച്ച ആദ്യത്തെ നിമിഷം..പ്രവാസിനെ കല്യാണം കഴിച്ചാൽ സ്വന്തം വീട്ടിൽ നിക്കലോ എന്നു ആഗ്രഹിച്ച അല്ല കൊതിച്ച ആ പൊട്ടി പെണ്ണിന്റെ കണക്ക് കൂട്ടലിനെക്കാൾ വലുതായിരുന്നു ആ വിഷമം..പിന്നെ സ്വയം  സമാധാനിപ്പിക്കലായിരുന്നു....6 മാസം ദേ ന്നു പറഞ്ഞു തീരില്ലേ....കേട്ട്യോന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു മാസം ഒരു മൂന്ന്‌ ഫ്രൈഡേ അങ്ങനെ  ഒരു 18 ഒ 20 ഒ ഫ്രൈഡേ....എത്ര വേഗം കഴിയും അല്ലെ 6 മാസം .....പണ്ടേതോ കവി പറഞ്ഞത്  പോലെ ഒരു നിമിഷം ഒരു യുഗമായ് തോന്നി  പ്രിയേ നി അടുത്തില്ലാതിരുന്നപ്പോൾ.... സത്യാണ്..വിവാഹത്തിന് മുന്നേം..അതിനു ശേഷവും ഉള്ള നാളുകൾ രണ്ടും രണ്ടാണ്...... ഓരോ ദിവസും തള്ളി നീക്കുന്നതിന്റെ വിഷമം  മറ്റാരേക്കാളും കൂടുതൽ  ഒരു പ്രവാസിയുടെ ഭാര്യക്ക് അറിയും ...കാത്തിരിപ്പിന്റെ മധുരം ന്ന് വേണേൽ സാഹിത്യപരമായി പറയാമെങ്കിലും,മധുരം തീരെ ഇല്ലാത്ത കാത്തിരിപ്പ് എത്രയും പെട്ടെന്ന്അവസാനിക്കണേ എന്നു പ്രാർത്ഥിചു കൊണ്ട്

ഒരു പ്രവാസിയുടെ ഭാര്യ
(30/10/2016)

Comments

Popular posts from this blog

അമ്മയോട് കൂടുതൽ അടുപ്പമുള്ള അച്ഛന്റെ മകൾ