Posts

കൂട്ടുകാരി

ഇന്റർനെറ്റിന്റെ അതിപ്രസരം ഇല്ലാത്ത കാലത്താണ് ഞാനൊക്കെ ജനിച്ചത്.ആതുകൊണ്ട തന്നെ പ്ലസ് ടു വരെ അതെന്താണ് എന്നുപോലും അറിഞ്ഞിരുന്നില്ല.സത്യം പറഞ്ഞാൽ ആതു നന്നായി എന്നോ നന്നായിരുന്നില്ലന്നോ പറയാൻ കഴിയില്ല. എന്ജിനീറിങ്നു പോയപ്പോളാണ് ജിമെയിലിൽ ആദ്യമായി ഒരു അകൗണ്ട് തുടങ്ങിയത് ആതാക്കിത്തന്നത് അമൃത ആയിരുന്നു. കോളേജിൽ എല്ലാത്തിനും മെയിൽ വേണം അതുകൊണ്ട് ആക്കി അത്ര മാത്രേ അന്ന് കരുതിയുള്ളൂ...മെയിൽ ആക്കി എന്നല്ലാതെ ആതിനെ പറ്റി കൂടുതൽ ഗവേഷണങ്ങൾ ഒന്നും നടത്തിയില്ല..അതിനുള്ള വഴിയും ഇല്ലായിരുന്നു, ഹോസ്റ്റൽ വൈഫൈ തരുന്നുണ്ടെങ്കിലും സ്മാർട് ഫോണൊന്നും ആരുടെ കയ്യിലും അന്നില്ലയിരുന്നു. ഒന്നോ രണ്ടോ പേർക്ക് ലാപ്ടോപ്പ് ഉണ്ടായിരുന്നു .. ആയിടക്കു ഓർക്കുട്ട് ടീനേജ് കാരുടെ ഇടയിൽ തരംഗമായിക്കൊണ്ടിരിക്കുകയായിരു ന്നു.ഞാനും ഒരിക്കൽ മാതൃഭൂമിയുടെ വരന്ത്യപതിപ്പിൽ ഇതിനെപ്പറ്റി വായിച്ചിരുന്നു. പക്ഷെ എന്താ ഇതു സംഭവം എന്നു അന്നു ചിന്തിച്ചിരുന്നു. ഞങ്ങളെ ഗ്യാങിൽ ആകെ ലാപ്ടോപ്പ് ഉള്ളത് ആമൃതാക്കയത് കൊണ്ട് അവൾ തന്നെ ആണ് ഓർകുട്ടിൽ ഒരു അകൗണ്ട് എനിക്കാക്കി തന്നത്. ചുരിക്കി പറഞ്ഞാൽ ഇന്റർനെറ്റെന്ന കൂട്ടുകാരിയെ ഞാൻ അടുത്തറിയുന്നത്അറിയുന്നത് ...

അമ്മയോട് കൂടുതൽ അടുപ്പമുള്ള അച്ഛന്റെ മകൾ

Image
കുഞ്ഞുനാളിൽ നമ്മളോട് ആരേലും അഛനെ ആണോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ എനിക്ക് അമ്മയെ ആണ് അല്ലേൽ അച്ഛനെ ആണ് എന്ന് പറയാൻ മടിയുള്ളവരായിരുന്നു നമ്മളിൽ പലരും പകരം എനിക് അച്ഛനെയും അമ്മയെയും ഒരുപോലെ ഇഷ്ടാണു എന്ന് പറയാനായിരുന്നു നമുക്ക് ഉത്സാഹം...പിന്നെ പിന്നെ നമ്മളെ ആരാണോ കുറവ് വഴക്ക് പറയുന്നു എന്നതിന്റെ സർവേ എടുത്ത് പതിയെ ഒരുത്തരo കണ്ടെത്തും..അമ്മയായിരുന്നു എന്റെ കൂട്ടുകാരി എന്റെ കാര്യങ്ങൾ പറയാനും വഴക്കു ഇണ്ടക്കാനും ഒക്കെ ഉള്ള കൂട്ടുകാരി. ഒരു പക്ഷെ എന്റെ കാര്യങ്ങൾ എല്ലാം നടത്തി തരുന്നത് അച്ഛനാണെങ്കിൽകൂടി അച്ഛനോട് നേരിട്ട് പറയാൻ മടി ആയിരുന്നു.അച്ഛന്റെ കൂടെ ചിലവഴിക്കുന്നതിലും കൂടുതൽ നമ്മൾ എല്ലാവരും അമ്മയുടെ കൂടെ ആണ് ജീവിക്കുന്നത്. അമ്മയുടെ ഉദരത്തിൽ നിന്ന് തുടങ്ന്നതല്ലേ ആ ബന്ധം....എനിക്കെല്ലത്തിനും അമ്മവേണം അമ്മയില്ലാതെ ഞാനില്ല...പക്ഷെ ആരെയാണ് എനിക്ക് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ ഒരു മടിയും ഇല്ലാതെ ഞാൻ പറയും ആഛനെ ആണെനിക്ക് ഇഷ്ടം എന്നു....അമ്മയോളം അച്ഛനോട് സംസാരിച്ചില്ലെങ്കിൽ കൂടി അടുപ്പം കാണിച്ചില്ലെങ്കിൽ കൂടി അഛനൊടുള്ള എന്റെ സ്നേഹം കുന്നോളം ആണ്.അച്ഛൻ പലപ്പോഴും സ്നേഹം പ്രകടിപ്പി...

ഒരു വേർപാടിന്റെ കഥ

Image
                                          കല്യാണആലോചന വന്നു..ചെക്കൻ ഷാർജയിലാണ്...ഒരു പ്രവാസിയെ ആണ് marriage ചെയ്യാൻ പോണെന്ന്‌ ഓർത്തപ്പോൾ ആദ്യം കരുതിയത് നന്നായി കല്യാണം  കഴിഞ്ഞാലും സ്വന്തം വീട്ടിൽ  നിക്കലോ എന്നായിരുന്നു..engagemnt കഴിഞ്ഞ  6 മാസം പോയതറിഞ്ഞില്ല..അങ്ങനെ കല്യാണം കഴിഞ്ഞു....വളരെ സന്തോഷിച്ച  ദിവസങ്ങൾ ആയിരുന്നു ആ 40 ദിവസങ്ങൾ...ഒടുവിൽ  ലീവ് കഴിഞ്ഞ്  പോവാൻ ഒരുങ്ങുമ്പോളും ...ട്രോളിയിൽ ഡ്രെസ്സുകൾ അടുക്കി വെച്ചപ്പോഴും..എയർപൊട്ടിൽ നിന്നു ബൈ പറഞ്ഞപ്പോഴും ഞാൻ അറിയാതെ എന്റെ  ഉള്ളു പിടയിന്നുണ്ടായിരുന്നു... വീട്ടിൽ തിരിച്ചെത്തി ബെഡ്റൂമിൽ കയറുമ്പോൾ  നെഞ്ചോന്ന് പിടഞ്ഞു...ശരീരത്തിന്റെ പാതി ജീവൻ കൂടെ ഇല്ലാത്തത്  പോലെ  തോന്നി.. അതായിരുന്നു ഒരു പ്രവാസിയുടെ ഭാര്യ ആകേണ്ടിയിരുന്നില്ല ചിന്തിപ്പിച്ച ആദ്യത്തെ നിമിഷം..പ്രവാസിനെ കല്യാണം കഴിച്ചാൽ സ്വന്തം വീട്ടിൽ നിക്കലോ എന്നു ആഗ്രഹിച്ച അല്ല കൊതിച്ച ആ പൊട്ടി പെണ്ണിന്റെ കണക്ക് കൂട്ടലിനെക...